കേരളം ഒരുവികാരമായി നെഞ്ചിലേറ്റുന്ന ഏവർക്കും സ്വാഗതം!
A hearty welcome to everyone, who belongs to Kerala.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വർഗ്ഗം, നമ്മുടെ കേരളം.
മാനവ വികസന സൂചികയിൽ അസൂയാവഹമായ സ്ഥാനമുണ്ട് നമ്മുടെ കേരളത്തിന്. വിവിധ മാനങ്ങളിൽ രാജ്യത്തിന്, ലോകത്തിനുതന്നെ മാതൃകയാണ് കേരളം. സാമൂഹിക, സാംസ്കാരിക, ശാസ്ത്ര, സാഹിത്യ, രാഷ്ട്രിയ മേഖലകളിൽ മാതൃരാജ്യത്തിന് കേരളമണ്ണ് നൽകിയ സംഭാവനകൾ ഏതൊരു കേരളീയനും ആത്മഹർഷവും അഭിമാനവുമേകുന്നതാണ്. സ്വന്തം സംസ്കാരത്തിലും പൈതൃകത്തിലും ഊറ്റം കൊള്ളുമ്പോളും, ലോകത്തിലെ മാറ്റങ്ങളും, പുരോഗതിയും സ്വാംശീകരിക്കാൻ കേരളത്തിനായിട്ടുണ്ട്. പാശ്ചാത്യ, പൗരസ്ത്യ സംസ്കാരങ്ങളും, സാഹിത്യവും, രുചിയും നമുക്കന്യമല്ല.
ലോകത്തെവിടെയുമാകട്ടെ, കേരളം എന്നവികാരം, സ്വന്തം സ്വത്വം തിരിച്ചറിയാൻ, നിലനിർത്താൻ, നമ്മെ പ്രാപ്ത്തരാക്കുന്നു. കേരളത്തിൽ നിന്നകന്ന് ജീവിക്കുന്ന തലമുറകൾക്ക് നാടിനെ അറിയാൻ, സ്നേഹിക്കാൻ, ഉൾകൊള്ളാനാകേണ്ടതുണ്ട്. അവർക്ക് ഈ സ്വർഗ്ഗഭൂമിയിലെ വേരുകൾ നഷ്ടപ്പെട്ടുകൂടാ.
ലോകനാഗരികതയുടെ സമന്വയഭൂമിയായ ഹോങ്ങ്കൊങ്ങിൽ, കേരളതനിമയുടെ പതാകവാഹകരാകുവാൻ നമുക്കാകട്ടെ.
ഈ സംഘടന ഈയൊരു സ്വപ്നത്തിൻറെ സാക്ഷാത്കാരമാണ്. ഇവിടുത്തെ മലയാളീ സമുഹത്തിനും മറ്റുള്ളവർക്കും നമ്മുടെ സംസ്ക്കാരത്തെ അറിയുന്നതിനും, അനുഭവിക്കുന്നതിനും വേദിയൊരുക്കുക, ഹോങ്ങ്കൊങ്ങിലെ പ്രതിഭാധനരായ മലയാളികളുടെ കഴിവുകളെ തിരിച്ചറിയുന്നതിനും പ്രൊത്സാഹിപ്പിക്കുന്നതിനും വേദിയാവുക എന്നതൊക്കെയാണ് ഈ സംഘടനയുടെ ലക്ഷ്യം.
കേരളം ഒരുവികാരമായി നെഞ്ചിലേറ്റുന്ന ഏവർക്കും സ്വാഗതം!
Our Kerala, with all its blessings nature has showered upon us, is truly a paradise on earth. We have nurtured Kerala through our hard work, that today we have enviable human indices in Kerala. We have strived best to preserve our cultural heritage and enjoy our unique cuisines, a profound Malayali statement of how we have assimilated the finest from the orient to the far west. With all our contributions to the motherland, transcending literary, scientific, political, social and cultural landscapes, we too can proudly claim, "to be an Indian from Kerala."
In Hong Kong too, we should explore opportunities to promote our rich culture and heritage. It must be shared, and passed on, that in the future our true roots, spread out in the paradise on earth, will not remain an enigma to our younger generations. We should help our youngsters, to become the future ambassadors of our heritage in Hong Kong, and its people sans cultures, that makes Hong Kong a true world city.
The Malayali Association of Hong Kong is an attempt to contribute in this process. The Association aims to promote the rich Malayali culture, and to make it available through exchanges in the form of art, music and literary events among the Malayali community here and to the rest of Hong Kong. The Association will organise cultural events and leisure activities, and will encourage talents within our community in Hong Kong by adequately recognising them.
A hearty welcome to everyone, who belongs to Kerala.